home

Sunday, March 6, 2011

വഴിയോരക്കാഴ്ച

                                         

                                                 
  വഴിയോരക്കാഴ്ച

          കഥ
അല്ല കാര്യം തന്നെയാണ്.
ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പ് ബാംഗ്ളൂര്‍ കെ.ആര്‍ മാര്‍ക്കറ്റിന്നടുത്ത് ഒരു ദിവസം വാടക റൂമില്‍ തങ്ങാന്‍ നിര്‍ബന്ധിതനായി.വൈകീട്ട് ചായ കഴിക്കാന്‍ വേണ്ടി ആളൊഴിഞ്ഞ ഭാഗത്തുള്ള ഒരു പെട്ടി കടക്ക് അരികില്‍ ഞാനും സുഹ്രത്തും കൂടി എത്തി. 'ബൈടൂ ടി ക്ക് ' ഓര്‍ഡര്‍  കൊടുത്തു.
 പെട്ടികടക്കാരനെ കൂടാതെ ഒരാള്‍ കൂടി അവിടെ നില്‍പ്പുണ്ടു്. വികലാംഗനായ അയാള്‍ക്ക് കൂട്ടിന്  ക്രച്ചസ് മാത്രം.
          രണ്ടുപേരും മലയാളികളാണെന്ന് ഞങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞു. അവരുടെ സംസാരം കന്നടയില്‍ തന്നെയായിരുന്നു.
പെട്ടന്നായിരുന്നു അത് സംഭവിച്ചത്.
    ചെറിയ ചക്രമുള്ളവണ്ടിയില്‍ ഒരാള്‍ അവിടേക്ക്  ഇഴഞ്ഞു വരുന്നു.  കടയുടെ മുന്നിലെത്തിയതും ക്രച്ചസ്സില്‍ നില്‍ക്കുന്ന  ആള്‍ എന്തോ നൊടിഞ്ഞശേഷം  തന്റെ ക്രച്ചസ്സ് ഉപയോഗിച്ച് വന്ന  ആളെ തുരുതുരെ തല്ലിയതും. വണ്ടിയില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന ആള്‍ക്ക്  അടികൊള്ളാനല്ലാതെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.
കുറെ നേരം തല്ല്കൊണ്ട് ഒന്നും ഉരിയാടാതെ കരഞ്ഞുകൊണ്ട് വണ്ടിയില്‍ ഇഴഞ്ഞുപോയി. പുറകെ വിജയിയായി ക്രച്ചസ്സില്‍ മറ്റെ ആളും. നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍  അരുത് എന്ന് പറയാമായിരുന്നു. അവിടെ നിസ്സഹായനായി നോക്കിനില്‍ക്കാനല്ലാതെ ഞങ്ങള്‍ക്കെന്ത്  ചെയ്യാന്‍ കഴിയും?.........
    ഞങ്ങള്‍ക്കെന്ത് കാര്യം?  .പരിചയക്കാരൊക്കെ നോക്കി നില്‍ക്കുകയാണല്ലോ?
 എന്നിട്ടും കടക്കാരനോട് ഞങ്ങള്‍ പറഞ്ഞു " നിങ്ങള്‍ക്ക് വല്ലതും ചെയ്യാമായിരുന്നു. ”
“ശരിയാണ് നിങ്ങള്‍ പറഞ്ഞത്  -പക്ഷെ ഒരു കാര്യം, ഇതിന് പകരം ഞാന്‍ നാളെയും കാണേണ്ടി വരും .നിങ്ങള്‍ വൈകീട്ടുള്ള ബസ്സ് കയറും .”--- കടക്കാരന്‍ നൊടിഞ്ഞു.
“നാളെ പകരമോ? കാലു്പോലുമില്ലാത്ത മനുഷ‍്യജീവി പകരം തല്ലാനോ?”
“സാറന്മാരെ നിങ്ങള്‍ക്ക് തെറ്റു പറ്റി.അവര്‍ രണ്ടു പേരും പൂര്‍ണ്ണആരോഗ്യവാന്മാരാണ്. വണ്ടിയില്‍യാത്രചെയ്ത ആള്‍ക്ക് ആദിവസം കൂടുതല്‍കലക്ഷന്‍ കിട്ടിക്കാണുമെന്നും ചായക്കാശ് ചോദിച്ചിട്ട്  കൊടുക്കാഞ്ഞിട്ടാണ് അയാള്‍ മറ്റെ ആളെ തല്ലിയതും” ഒരു വീര്‍പ്പില്‍ കടക്കാരന്‍ പറഞ്ഞു തീര്‍ത്തു.
 ഞങ്ങള്‍ മുഖാമുഖം നോക്കി.
 “വേദന കൂടിവരുമ്പോള്‍ അയാള്‍ എഴുന്നേറ്റ് നിന്ന് തിരിച്ചു തല്ലിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ!  കാണികളായ നാം അയാളെ കൈകാര്യം ചെയ്യില്ലെ ? ഒരു ഇഴജീവിയായ അയാള്‍ പെട്ടെന്ന് ആരോഗ്യവാനാകുന്ന അവസ്ഥ!”
 തല്കാലം അയാള്‍ക്ക് അടികൊള്ളല്‍ മാത്രമാണ് രക്ഷ.
“നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍ നാളെ ഇതേ സമയം ഇവിടെ വന്നോളൂ. ഇന്നത്തെ ക്രച്ചസ്സ് ധാരി നാളെ വണ്ടിയിലും  വണ്ടിയിലെ ഇഴജീവി  ക്രച്ചസ്സിലും കാണും.ചിലപ്പോള്‍ പകരം അടിയും കാണാം”.
 
    ചായക്കാശും കൊടുത്ത് ഞങ്ങള്‍ റൂമിലേക്ക് നടന്നു. നാളത്തെ അടിയും ആലോചിച്ച്................

No comments:

Post a Comment