home

Wednesday, February 2, 2011

ചെരുപ്പ്

                                                                                                                                     ചെരുപ്പ്

 അന്നൊരു തിങ്കളാഴ്ച.ഞാനും ഭാര്യയും സ്കൂളിലേക്ക് പോവാനുള്ള ധ്റ്തിയില്‍ . എട്ടെര മണിയാവുമ്പോഴേക്കം അടുക്കള clean ചെയ്ത് close ചെയ്യണം.ഇല്ലെങ്കില്‍വൈകുന്നേരം ആകുമ്പോള്‍ ഉറുമ്പുകളുടെ ഘോഷയാത്രയില്‍
ഞങ്ങളും പങ്കെടുക്കേണ്ടിവരും.ജോലിയുടെ തിരക്ക് കൂടിവരുന്നതിനിടയില്‍ പതിവിന് വിപരീതമായി പൂര്‍ണ്ണസന്തോഷവാനായി ഒന്നാം ക്ളാസില്‍ പഠിക്കുന്ന മകന്‍ അപ്പു എഴുന്നേറ്റു വരുന്നു.
ഞാന്‍ കാര്യം തിരക്കി . തിങ്കളാഴ്ച യായിട്ടും എന്തേ ഇത്ര സന്തോഷം? സ്കൂളില്‍ മധുരം വിതരണം ചെയ്യുന്നുണ്ടോ?
 "ഏയ്  അതൊന്നുമല്ല" - ഉമ്മറത്തേക്ക്  ഒറ്റ ഓട്ടം . ഞങ്ങള്‍ക്ക് കാര്യം  പിടികിട്ടി. തലേന്ന് വാങ്ങിയ   ചെരുപ്പ്  കുട്ടികളെ കാണിക്കാനായിരിക്കും.ഉമ്മറത്തേക്ക് പോയ അതേ സ്പീഡില്‍ കക്ഷി കരഞ്ഞു കൊണ്ട് തിരികെ വരുന്നു.
" ഒന്ന് കാണുന്നില്ല"
"നിന്നോട് ഞാന്‍ഇന്നലെ  രാത്രിയേ പറഞ്ഞതല്ലേ , ചെരുപ്പ്അകത്ത് വെക്കാന്‍ ഇല്ലേല്‍ നായ കൊണ്ടു പോകും എന്ന് "------- അമ്മ തന്റെ രൗദ്രദാവം പുറത്തേക്കെടുത്തു.
  ചെരുപ്പും തിരഞ്ഞ് മകന്‍ വീണ്ടും പുറത്തേക്ക് പോയപ്പോഴും അകത്തുള്ള ഭര്യയുടെ കോമരം കെട്ടടങ്ങിയിരുന്നില്ല.
"വാങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതാണ് സൂക്ഷിക്കണം എന്ന്.കഴിഞ്ഞ തവണ ചെരുപ്പ് വാങ്ങിയിട്ട് ഒരുമാസമായിട്ടില്ല, കളിക്കുമ്പോഴുംചെരുപ്പ് നിര്‍ബന്ധമല്ലേ?....................."
വെപ്രാളത്തില്‍ ,സ്കൂളിലേക്ക് എടുക്കാനുള്ള ചോറ് പാത്രത്തില്‍ നിറക്കാനോ കറിയുടെ കുപ്പി കഴുകുവാനോ ഭാര്യക്ക് പറ്റാത്ത അവസ്ഥ. ഞാനാണെങ്കില്‍ പാതി തേച്ച ഷര്‍ട്ടുമായി ഉമ്മറത്തും.
ചെരുപ്പ് കാണാത്ത സങ്കടം ഒരു ഭാഗത്തും അമ്മയുടെ വഴക്ക് മറുഭാഗത്തുമായി മകന്‍ ഉമ്മറത്ത് തിരിച്ചെത്തി.
"ഇന്നലെ രാത്രിയില്‍ എത്ര വട്ടം പറഞ്ഞതാണ്?  .... ഇന്ന് ചെരുപ്പ് ഇല്ലാതെ പോയാല്‍മതി." അമ്മ പ്രഖ്യാപിച്ചു.
"നിങ്ങളുടെ വാക്ക് കേട്ടാല്‍ തോന്നും ഞാനാണ് കടിച്ചു കൊണ്ടുപോയതെന്ന്  !"
മകന്റെ മറുപടി കേട്ട് പുതിയ ചെരുപ്പിനായി ഞാനും മകനും കടയിലേക്കും ,ഭാര്യ അടുക്കളയിലേക്കും പോയി. എല്ലാരും പത്ത് മിനിറ്റ് ലേറ്റ്.

No comments:

Post a Comment